ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍ എന്നിവര്‍ക്കെതിരായ തുടര്‍ച്ചയായ ആക്...
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍ എന്നിവര്‍ക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ഇടക്കാല സര്‍ക്കാര്‍ അവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര തിങ്കളാഴ്ച പറഞ്ഞു.
മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ സ്വത്വത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനവും ആക്രമണങ്ങളും ഒരു പരിഷ്‌കൃത സമൂഹത്തിലും അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിഎക്സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
Key Words: Violence, Minorities, Bangladesh, Priyanka Gandhi
COMMENTS