പാരിസ് ഒളിമ്പിക്‌സില്‍ ഗുസ്തി ഫൈനലില്‍ ഇടം നേടി ഇന്ത്യയുടെ വിനേഷ് ഫോഗട്ട്. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ...
പാരിസ് ഒളിമ്പിക്‌സില്‍ ഗുസ്തി ഫൈനലില്‍ ഇടം നേടി ഇന്ത്യയുടെ വിനേഷ് ഫോഗട്ട്. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടവും ഇനി വിനേഷ് ഫോഗട്ടിന് സ്വന്തം. ചൊവ്വാഴ്ച വൈകുന്നേരം നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ക്യൂബയുടെ ലോപ്പസ് ഗുസ്മാനെ തോല്‍പ്പിച്ചാണ് വിനേഷ് പാരീസില്‍ മെഡല്‍ ഉറപ്പിച്ചത്.
നിലവിലെ ഒളിമ്പിക്‌സ് വിജയിയായ ജപ്പാന്റെ യുവി സുസാക്കിയെ മലര്‍ത്തിയടിച്ച അതേ പോരാട്ട വീര്യത്തോടെയാണ് ക്യൂബന്‍ എതിരാളിക്കെതിരെയും വിനേഷ് ജയിച്ചുകയറിയത്. ഇന്ന് നടക്കുന്ന ഫൈനലില്‍ യുഎസ്എയുടെ സാറ ആനാണ് വിനേഷിന്റെ എതിരാളി
Key Words: Vinesh Phogat, Medal, Wrestling, Paris Olympics
COMMENTS