ഒളിമ്പിക്സ് ഗുസ്തി ഫൈനലിന് മുമ്പ് ഭാര പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് അയോഗ്യത. അനുവദനീയമായതിലും 100 ...
ഗുസ്തി 50 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. വിനേഷ് ഫോഗട്ടിന്റെ ഒളിമ്പിക് മെഡല്‍ നഷ്ടമാകും. ഇന്നലെ ജപ്പാന്‍ താരത്തെ പരാജയപ്പെടുത്തി വിനേഷ് ഫോഗട്ട് ഫൈനലില്‍ പ്രവേശിച്ചിരുന്നു.
ഇതേസമയം, വിനേഷിനെ അയോഗ്യയാക്കിയത് അറിഞ്ഞ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപ്പെട്ടു. വിനേഷിനെ അയോഗ്യാക്കിയ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ ഇന്ത്യൻ അധികൃതരോട് മോഡി ആവശ്യപ്പെട്ടു .
പാരീസിൽ ഉള്ള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് പിടി ഉഷയെ നരേന്ദ്രമോഡി ഫോണിൽ വിളിച്ചു. ഈ വിഷയത്തിൽ ഇടപെടാൻ സാധ്യമായ എല്ലാ വഴികളും തിരയാൻ ഉഷയോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു.
ഇതിന് പിന്നാലെ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ ഒളിമ്പിക്സ് അധികൃതരുടെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
വിനേഷന് പ്രധാനമന്ത്രി ശക്തമായ പിന്തുണ അറിയിക്കുകയും ചെയ്തു. എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിലാണ് പ്രധാനമന്ത്രി വിനേഷിന് പിന്തുണ പ്രഖ്യാപിച്ചത്. പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുർമുവും വിനേഷിന് പിന്തുണയുമായി രംഗത്തെത്തി. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയങ്ങളിലെ ചാമ്പ്യൻ ആണ് താങ്കൾ എന്ന് വിനേഷിനോട് രാഷ്ട്രപതി പറഞ്ഞു.
ഇതിനിടെ, വിനേഷ് വിരമിക്കൽ പ്രഖ്യാപിച്ചു. ഗുസ്തി ജയിച്ചു, ഞാൻ തോറ്റു വെന്നും എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നുമാണ് വിനേഷ് വിരമിക്കൽ പ്രഖ്യാപനത്തിൽ പറഞ്ഞു.
Key Words: Olympics, Wrestling, Vinesh Phogat
COMMENTS