ന്യൂഡല്‍ഹി: 2024 ലെ പാരീസ് ഒളിമ്പിക്‌സിലെ ഗുസ്തി ഫൈനലില്‍ നിന്ന് അയോഗ്യയാക്കിയതിനെതിരെ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സില്‍ ...
ന്യൂഡല്‍ഹി: 2024 ലെ പാരീസ് ഒളിമ്പിക്‌സിലെ ഗുസ്തി ഫൈനലില്‍ നിന്ന് അയോഗ്യയാക്കിയതിനെതിരെ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സില്‍ (സിഎഎസ്) ഗുസ്തി താരം വിനേഷ് ഫോഗട്ട് അപ്പീല്‍ നല്‍കി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ 100 ഗ്രാം ഭാരം കൂടിയതിനെ തുടര്‍ന്ന് ഫൈനലില്‍ മത്സരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ഗുസ്തി താരത്തിന്റെ നീക്കം.
സെമി ഫൈനല്‍ പോരാട്ടത്തില്‍ 5-0 മാര്‍ജിനില്‍ വിജയിച്ച വിനേഷ് ഒളിമ്പിക്സില്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായി. തനിക്ക് വെള്ളി മെഡല്‍ നല്‍കണമെന്ന് വിനേഷ് ആവശ്യപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അന്തിമ വിധി പറയാന്‍ ഓഗസ്റ്റ് 8 വ്യാഴാഴ്ച രാവിലെ വരെ ഇഅട ആവശ്യപ്പെട്ടിട്ടുണ്ട്. സിഎഎസ് വിനേഷിന് അനുകൂലമായാല്‍ ഐഒസി വിനേഷിന് സംയുക്ത വെള്ളി നല്‍കേണ്ടിവരും.
Key Words: Vinesh Phogat, Appeal, Silver Medal
COMMENTS