തിരുവനന്തപുരം : ഉരുള്‍പൊട്ടലുണ്ടായ വയനാടും വിലങ്ങാടും ദുരന്തബാധിതരുടെ മുഴുവന്‍ വായ്പകളും എഴുതിത്തള്ളണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ...
തിരുവനന്തപുരം: ഉരുള്‍പൊട്ടലുണ്ടായ വയനാടും വിലങ്ങാടും ദുരന്തബാധിതരുടെ മുഴുവന്‍ വായ്പകളും എഴുതിത്തള്ളണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനരധിവാസത്തിന് മൈക്രോ ലെവല്‍ പദ്ധതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലും വിലങ്ങാടും സ്ഥലം കണ്ടെത്തിയാല്‍ ഉടന്‍ കോണ്‍ഗ്രസിന്റെ 100 വീട് പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വയനാട്ടിലെ ദുരന്ത ബാധിത മേഖലകളിലെ കൂടുതല്‍ ആളുകളുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എംകെ കണ്ണന്‍ വ്യക്തമാക്കി. ചൂരല്‍മല ബ്രാഞ്ചില്‍ നിന്ന് ആകെ നല്‍കിയ വായ്പ 55 ലക്ഷമാണ്. അതില്‍ ഒരു ഭാഗമാണ് ഇപ്പോള്‍ എഴുതിത്തള്ളിയത്. തുടര്‍ പരിശോധന നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ പേരുടെ വായ്പ എഴുതിത്തള്ളുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രാഥമിക പട്ടികയില്‍ 9 പേരുടെ വായ്പകളാണ് എഴുതിതള്ളാന്‍ തീരുമാനിച്ചിരിക്കുന്നത്.
Key words: VD Satheesan, Wayanad Landslide
COMMENTS