V.D Satheesan is against CM about Hema Committee report
മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് അഞ്ചു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ നടന്നെന്നു വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്നാണ് ഒന്നാമത്തെ ചോദ്യം.
2. ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ വകുപ്പുകള്‍ പ്രകാരവും പോക്‌സോ വകുപ്പും അനുസരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങള്‍ മറച്ചുവയ്ക്കുന്നത് കുറ്റകരമായിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ നടപടിയെടുക്കാത്തത്?,
3. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയപ്പോള്‍ അവര്‍ പറഞ്ഞതിലും കൂടുതല്‍ ഭാഗങ്ങള്‍ വെട്ടി മാറ്റിയത് ആരെ സംരക്ഷിക്കാന്‍?
4. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ക്രൂരതകളെക്കുറിച്ചും മയക്കുമരിന്നിന്റെയും മറ്റും ഉപയോഗം മൂലമുണ്ടാകുന്ന ഭീകരാവസ്ഥയെപ്പറ്റിയും റിപ്പോര്‍ട്ടില്‍ വിശദമായി വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ നടപടിയുണ്ടാകാത്തത് എന്തുകൊണ്ട്?
5. എന്തുകൊണ്ടാണ് സര്‍ക്കാര്‍ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നത്? എന്നീ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനു മുന്നില്‍ വച്ചിരിക്കുന്നത്.
Keywords: V.D Satheesan, CM Pinarayi Vijayan, Hema Committee report
COMMENTS