V.D Satheesan about Wayanad disaster
തിരുവനന്തപുരം: വയനാട് ദുരന്തത്തെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമല്ലെങ്കില്‍ അതിനു സമാനമായ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അന്താരാഷ്ട്ര നിലപാട് അനുസരിച്ച് ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ട ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായിരിക്കുന്നതെന്നും അതിനു സാധിക്കുന്നില്ലെങ്കില്‍ അതിനു സമാനമായ സഹായം കേരളത്തിനു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് അഭ്യര്‍ത്ഥിച്ചു.
സാധാരണ പുനരധിവാസം പോലെയല്ല ഇവിടെ നടക്കേണ്ടതെന്നും പ്രത്യേകമായി പരിഗണിച്ചുള്ള പുനരധിവാസം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമഗ്രമായ ഒരു ഫാമിലി പാക്കേജ് ആയി പുനരധിവാസം ആസൂത്രണം ചെയ്യണമെന്നു പറഞ്ഞ അദ്ദേഹം കുടുംബങ്ങള്‍ക്ക് വാടക വീടുകള്‍ ഒരുക്കണമെന്നും പുതിയ വീടുകളിലേക്ക് മാറാനുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
ദുരന്തത്തില്‍ പെട്ടവര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സ്വയം തൊഴിലുകള്‍ കണ്ടെത്താന്‍ സൗകര്യം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇതോടൊപ്പം ഇനി ഇങ്ങനെ ഒരു അപകടം ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ സര്‍ക്കാര്‍ എടുക്കണമെന്നും സങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സംവിധാനം സംസ്ഥാനത്താകെ നടപ്പിലാക്കണമെന്നും അതിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: V.D Satheesan, Wayanad disaster, Central government
COMMENTS