തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. നിലവിലെ ചീഫ് സെക്രട്ടറി വി. വേണുവ...
തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. നിലവിലെ ചീഫ് സെക്രട്ടറി വി. വേണുവിന്റെ ഭാര്യയാണ് ശാരദാ മുരളീധരന്‍.
നിലവിലെ ചീഫ് സെക്രട്ടറി ഡോ. വേണു വി ആഗസ്റ്റ് 31ന് ഒഴിയും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ശാരദാ മുരളീധരനും ഡോ. വേണുവും ഭാര്യാ ഭര്‍ത്താക്കന്മാരാണ്. 1990 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥരാണ് ഇരുവരും.
നിയമനം നടക്കുന്നതോടെ ഭര്‍ത്താവ് സ്ഥാനമൊഴിയുമ്പോള്‍ ഭാര്യ ചീഫ് സെക്രട്ടറിയായി സ്ഥാനമേല്‍ക്കുന്നുഎന്ന പ്രത്യേകതയുമുണ്ട്.
Key Words: V. Venu, Sarada Muraleedharan, Chief Secretary
COMMENTS