കൊച്ചി: സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളില്‍ 'അമ്മ' സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണിതെന്ന് നടി ഉര്‍വശി. അമ്മയുടെ എക്‌സിക്യൂട്ടീ...
കൊച്ചി: സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളില്‍ 'അമ്മ' സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണിതെന്ന് നടി ഉര്‍വശി. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും ഉര്‍വശി ആവശ്യപ്പെട്ടു. സിനിമയില്‍ മോശം അനുഭവം ഉണ്ടായ സ്ത്രീകളോടൊപ്പമാണ് താനെന്നും ഉര്‍വശി പറഞ്ഞു.
സിനിമയിലെ എല്ലാ മേഖലയിലുമുള്ള പുരുഷന്‍മാര്‍ക്ക് ഇത് അപമാനമാണ്. സിനിമ മാത്രമാണ് ഉപജീവനം എന്നു കരുതി വര്‍ഷങ്ങളായി ജീവിക്കുന്നവരുണ്ട്. അന്തസ്സോടെ സ്ത്രീയും പുരുഷനും ഒരുമിച്ച് കൈകോര്‍ത്താണ് നല്ല സിനിമയുണ്ടാകുന്നത്. മറ്റ് മേഖലകളിലേതുപോലെ ഇവിടെയും പ്രശ്‌നങ്ങളുണ്ടാകാം. എല്ലാത്തിനും വ്യക്തമായ വ്യവസ്ഥയുണ്ടാകണമെന്നും ഉര്‍വശി. അമ്മ സംഘടനയാണ് അതില്‍ നടപടിയെടുക്കേണ്ടത്. അമ്മയുടെ ഓരോ അംഗങ്ങളും ഇടപെടണമെന്നും പരാതിയുള്ളവര്‍ രംഗത്തു വരണമെന്നും ഉര്‍വശി പറഞ്ഞു.
COMMENTS