Three dead bodies found in chaliyar river today
മലപ്പുറം: വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ന് കണ്ടെടുത്തത് മൂന്ന് മൃതദേഹങ്ങളും ശരീര ഭാഗങ്ങളും.
മുണ്ടകൈ - ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചാലിയാര്‍ പുഴയുടെ കൈവഴികളായ പനങ്കയത്തു നിന്ന് ഒരു മൃതദേഹവും പൂക്കോട്ടുമണ്ണ പാലത്തിന് സമീപത്തു നിന്ന് രണ്ടു മൃതദേഹങ്ങളും ഏതാനും ശരീരഭാഗങ്ങളുമാണ് കണ്ടെടുത്തത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നൂറോളം മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ നിന്നും കണ്ടെത്തിയത്.
Keywords: Chaliyar river, Three dead bodies, Today, Found
COMMENTS