തിരുവനന്തപുരം: സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഉയര്‍ന്ന ഗൗരവകരമായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്ന് മുഖ...
തിരുവനന്തപുരം: സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഉയര്‍ന്ന ഗൗരവകരമായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹേമ കമ്മിറ്റി ശുപാര്‍ശ അതീവ പ്രാധാന്യത്തോടെ പരിഗണിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ശുപാര്‍ശ നടപ്പാക്കുന്നതിന് പൊതു മാര്‍ഗ്ഗരേഖ കൊണ്ട് വരാന്‍ സര്‍ക്കാരിന് അവകാശമുണ്ടോ എന്നും പരിഗണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സമിതി രൂപംകൊണ്ടത്. റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ തന്നെ ഇക്കാര്യം ഉണ്ട്. സിനിമ മേഖലയില്‍ ഐസിസി രൂപീകരിക്കുന്നത് അടിയന്തര സ്വഭാവത്തോടെ നടപ്പാക്കി എന്ന് ഉറപ്പാക്കി. സിനിമാ സീരിയല്‍ രംഗത്തെ ചൂഷണം തടയാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ട്.
ഭാരിച്ച സാമ്പത്തിക ബാധ്യത വരുന്ന നിര്‍ദ്ദേശം ആണിത്. ട്രൈബ്യൂണല്‍ ഗൗരവമായി തന്നെ പരിഗണിക്കും. വിപുലമായ ചര്‍ച്ച നടത്തി സിനിമാ നയം രൂപീകരിക്കും. അതിനായി കോണ്‍ക്ലേവ് അടക്കം അഭിപ്രായ രൂപീകരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമ മേഖലയില്‍ തുല്യ വേതനത്തിന് സാങ്കേതിക തടസം ഉണ്ട്.
മദ്യവും മയക്കുമരുന്നും അടക്കം ലഹരി ഉപയോഗം തടയാനും, ലൈംഗികാതിക്രമവും തടയാന്‍ ഇപ്പോള്‍ തന്നെ സംവിധാനങ്ങളുണ്ട്. സിനിമാ മേഖലയാകെ മോശമെന്ന അഭിപ്രായം സര്‍ക്കാരിനില്ല. സിനിമാ മേഖലയെ ആകെ ചെളിവാരി എറിയരുത്. സിനിമക്കുള്ളില്‍ സിനിമയെ വെല്ലുന്ന തിരക്കഥ പാടില്ല.
Key Words
COMMENTS