ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഭീകര സത്വം എന്ന് വിളിച്ച് ഇടക്കാല സര്‍ക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസ്. കഴിഞ്ഞ ദിവസമാണ്...
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഭീകര സത്വം എന്ന് വിളിച്ച് ഇടക്കാല സര്‍ക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസ്. കഴിഞ്ഞ ദിവസമാണ് യൂനുസ് ഇടക്കാല സര്‍ക്കാരിന്റെ തലവനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അവസാനം, ഈ നിമിഷം, ഭീകര സത്വം പോയിരിക്കുന്നു. - എന്നാണ് യൂനുസ് കുറിച്ചത്.
പ്രക്ഷോഭം നടത്തി അവാമി ലീഗ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയ വിദ്യാര്‍ത്ഥികളെ യൂനുസ് അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികള്‍ നയിച്ച വിപ്ലവമാണ് സര്‍ക്കാരിനെ തകര്‍ത്തതെന്നതില്‍ ഒരു സംശയവുമില്ല... യൂനുസ് പറഞ്ഞു. ഞാന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു, ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു, ഞാന്‍ ആദരിക്കുന്നു. നിങ്ങള്‍ ചെയ്തത് സമാനതകളില്ലാത്തതാണ്... നിങ്ങള്‍ എന്നോട് ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അത് അംഗീകരിച്ചു - യൂനുസ് വ്യക്തമാക്കി.
Key Words: Yunus, Haseena, Bangladesh
COMMENTS