ബംഗളൂരു: ഉത്തര കര്‍ണാടക ദേശീയ പാതയിലെ അങ്കോലയില്‍ മണ്ണിടിച്ചലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനുള്ള തി...
ബംഗളൂരു: ഉത്തര കര്‍ണാടക ദേശീയ പാതയിലെ അങ്കോലയില്‍ മണ്ണിടിച്ചലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു. നാവിക സേനയിലേയും ഈശ്വര്‍ മല്‍പ്പെ സംഘത്തിലെയും മുങ്ങല്‍ വിദഗ്ധര്‍ രാവിലെ മുതല്‍ നദിയില്‍ മുങ്ങി പരിശോധന നടത്തുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ അര്‍ജുന്റെ വാഹനത്തിന്റെ ഹൈഡ്രോളിക്ക് ജാക്കിയും മരത്തടി കെട്ടാന്‍ ഉപയോഗിച്ച കയറും കണ്ടെത്തിയിരുന്നു. എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് സംഘങ്ങളും പരിശോധനയ്ക്ക് എത്തി. സ്വാതന്ത്ര്യ ദിന പരിപാടികളായതിനാല്‍ ഇന്നലെ തിരച്ചില്‍ നടന്നിരുന്നില്ല.
Key Words: Arjun, Missing, Landslide
COMMENTS