വയനാട്ടിലെ കാഴ്ചകള്‍ എന്റെ ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പിക്കുന്നു. എന്റെ അച്ഛന്‍ മരിച്ചപ്പോഴുണ്ടായ സമയത്തെ അതേ വേദന: രാഹുല്‍ ഗാന്ധി. ദുരന്തം...
വയനാട്ടിലെ കാഴ്ചകള്‍ എന്റെ ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പിക്കുന്നു. എന്റെ അച്ഛന്‍ മരിച്ചപ്പോഴുണ്ടായ സമയത്തെ അതേ വേദന: രാഹുല്‍ ഗാന്ധി.
ദുരന്തം ബാക്കിയാക്കിയ വേദനകള്‍ പേറുന്ന വയനാട്ടിലെ കാഴ്ചകള്‍ തന്റെ ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ഈ ദുരിതസമയത്ത്, ഞാനും പ്രിയങ്കയും വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്. തന്റെ അച്ഛന്‍ മരിച്ചപ്പോഴുണ്ടായ സമയത്തെ അതേ വേദനയാണ് മനസിലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസങ്ങളും ഞങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്. ആവശ്യമുള്ള എല്ലാവര്‍ക്കും സഹായം ഉറപ്പുവരുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ സഹായവുമായി യു ഡി എഫ് മുന്‍നിരയിലുണ്ട്. ആവര്‍ത്തിക്കുന്ന ഉരുള്‍ പൊട്ടലും പ്രകൃതി ദുരന്തങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്, ഇത് തടയാന്‍ സഗ്രമായ കര്‍മപദ്ധതി ആവശ്യമാണെന്നും രാഹുല്‍ വയനാട്ടില്‍ പറഞ്ഞു.
Key Words: Wayanad Landslide, Rescue Mission, Rahul Gandhi
COMMENTS