ന്യൂഡല്‍ഹി: രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047ഓടെ ഇന്ത്...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുകയെന്ന തന്റെ സ്വപ്നം രാജ്യത്തെ 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്ന് 78-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
'വികസിത് ഭാരത് 2047 കേവലം വാക്കുകളല്ല, 140 കോടി ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണ്. 2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ നമ്മുടെ ദൃഢനിശ്ചയത്തോടെ നമുക്ക് കഴിയും,'- മോദി പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറിയ മോദിയുടെ 11ാം സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്ന് നടത്തിയത്.
'ഇന്ത്യയില്‍ നിന്ന് കൊളോണിയല്‍ ഭരണം പിഴുതെറിഞ്ഞ 40 കോടി ജനങ്ങളുടെ രക്തം വഹിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു... ഇന്ന് നമ്മള്‍ 140 കോടി ആളുകളാണ്, നമ്മള്‍ ഒരു ദിശയിലേക്ക് ദൃഢനിശ്ചയത്തോടെ ഒരുമിച്ച് നീങ്ങിയാല്‍ നമുക്ക് 'വികസിത് ഭാരത്' ആയി മാറാം'- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Key Words: Narendra Modi, Independence Day
COMMENTS