കൊച്ചി: സിനിമയില്‍ പവര്‍ ഗ്രൂപ്പ് നിലനില്‍ക്കില്ലെന്നും ആരെയും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും നടനും എം എല്‍ എയുമായ മുകേഷ്. അങ്ങനെ ഒരു പവര്‍ഗ്...
കൊച്ചി: സിനിമയില്‍ പവര്‍ ഗ്രൂപ്പ് നിലനില്‍ക്കില്ലെന്നും ആരെയും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും നടനും എം എല്‍ എയുമായ മുകേഷ്. അങ്ങനെ ഒരു പവര്‍ഗ്രൂപ്പൊന്നും സിനിമയില്‍ വരാന്‍ സാധ്യതയില്ല. അത് നിലനില്‍ക്കില്ലെന്നും പവര്‍ഗ്രൂപ്പിനെ കുറിച്ച് തനിക്കറിയില്ലെന്നും മുകേഷ് പ്രതികരിച്ചു. എത്രയായിട്ടും പവര്‍ഗ്രൂപ്പ് എന്താണെന്ന് മനസിലാകുന്നില്ലെന്നും മുകേഷ് പ്രതികരിച്ചു.
തന്റെ അടുത്ത് ആരും പരാതിയുമായി വന്നിട്ടില്ലെന്നും മുകേഷ് പറഞ്ഞു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ ഏതെങ്കിലും തരത്തില്‍ ദ്രോഹിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. തന്റെ കുടുംബത്തില്‍ തന്നെ നിരവധി പേര്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നല്ല തൊഴില്‍ അന്തരീക്ഷം സ്ത്രീകള്‍ക്ക് ഉണ്ടാകണമെന്നും മുകേഷ് പറഞ്ഞു. ആരോപണങ്ങള്‍ ഉയരുമ്പോള്‍ രാജിവച്ചാല്‍ രാഷ്ട്രീയത്തില്‍ ആരെങ്കിലും സ്ഥാനത്തിരിക്കുമോയെന്ന് ചോദിച്ച മുകേഷ് രാജി വെക്കണോ എന്നത് അവരുടെ ആത്മവിശ്വാസവും അവരുടെ മനസാക്ഷിയുമാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നവര്‍ കേസ് ഇല്ലെന്ന് പറയുകയാണെങ്കില്‍ എന്താവും സ്ഥിതിയെന്നും മുകേഷ് ചോദിച്ചു.
Key Words: Mukesh, Power Group, Hema Committe Report
COMMENTS