തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 ആയി. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത. മേപ്പാടി സര്‍ക്കാര്‍ ആശുപ്രതി...
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 ആയി. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത. മേപ്പാടി സര്‍ക്കാര്‍ ആശുപ്രതിയില്‍ 34 മൃതദേഹങ്ങള്‍ എത്തിച്ചു. 96 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇരുന്നൂറോളം പേരെ ഉരുള്‍പൊട്ടലില്‍ കാണാതായി. 91 ശരീരഭാഗങ്ങള്‍ കണ്ടെത്തി. പോത്തുകല്ലില്‍ ചാലിയാറില്‍നിന്ന് 71 മൃതദേഹങ്ങളാണു കണ്ടെടുത്തത്. രാത്രിയായതോടെ ചാലിയാറില്‍ തിരച്ചില്‍ ഇന്നലെ രാത്രി അവസാനിപ്പിച്ചു. രാവിലെ പുനഃരാരംഭിക്കും. പോത്തുകല്ലില്‍നിന്ന് 31 മൃതദേഹങ്ങള്‍ മേപ്പാടി ഹൈസ്‌കൂളില്‍ എത്തിച്ചു.
പ്രിയപ്പെട്ടവരെ തിരിച്ചറിയുന്നതിനായി നിരവധിപേരാണു സ്‌കൂള്‍ മുറ്റത്ത് തടിച്ചുകൂടിയിരിക്കുന്നത്. അതിതീവ്രമഴയ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വയനാട്ടില്‍ റെഡ് അലര്‍ട്ടാണ്.
Key Words: Wayanad Tragedy, Landslide
COMMENTS