തിരുവനന്തപുരം : മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് പു...
തിരുവനന്തപുരം : മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണു തീരുമാനം.
റിപ്പോര്‍ട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് നടി അപ്പീല്‍ നല്‍കിയത്. ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ഇതിനു പിന്നാലെയായിരിക്കും തീരുമാനം.
ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്‍പാകെ താനടക്കമുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നുമാണു രഞ്ജിനി പറയുന്നത്. മൊഴി നല്‍കിയപ്പോള്‍ തങ്ങളുടെ സ്വകാര്യത മാനിക്കുമെന്നു ജസ്റ്റിസ് ഹേമ ഉറപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുന്‍പ് അതില്‍ എന്താണുള്ളതെന്ന് അറിയണമെന്നും തങ്ങളുടെ അനുമതിയോടു കൂടി മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നുമാണ് രഞ്ജിനിയുടെ ആവശ്യം.
ഇന്ന് രാവിലെ 11ന് റിപ്പോര്‍ട്ട് പുറത്തുവിടും എന്നായിരുന്നു സംസ്‌കാരിക വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നത്. വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ടിലെ 233 പേജ് കൈമാറാനായിരുന്നു സാംസ്‌കാരിക വകുപ്പിന്റെ തീരുമാനം.
Key Words: Hema Committee Report, Actress Renjini
COMMENTS