ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍. ആവശ്യം ചൂണ്ടിക്കാട്ടി ദേശീയ വനിത ...
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍. ആവശ്യം ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഒരാഴ്ചക്കുള്ളില്‍ ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ബി ജെ പി നേതാക്കളായ പി ആര്‍ ശിവശങ്കരന്‍, സന്ദീപ് വാച്സ്പതി എന്നിവരുടെ പരാതിയിലാണ് നടപടി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് മുമ്പാകെ ബി ജെ പി നേതാക്കള്‍ നിവേദനം നല്‍കിയിയിരുന്നു.
സിനിമ അടക്കമുള്ള അസംഘടിത മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍, സിനിമയിലെ മയക്ക് മരുന്നിന്റെ സ്വാധീനം ഇവയെപ്പറ്റി പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടതായി പരാതി നല്‍കിയതിന് പിന്നാലെ ബി ജെ പി നേതാക്കള്‍ അറിയിച്ചിരുന്നു.
Key Words: Hema Commission Report, National Commission for Women
COMMENTS