തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയില്‍വീണ്ടും വള്ളം മറിഞ്ഞ് അപകടം. ഒരു മത്സ്യബന്ധന തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്റ്...
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയില്‍വീണ്ടും വള്ളം മറിഞ്ഞ് അപകടം. ഒരു മത്സ്യബന്ധന തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്റ്റിനെയാണ് കാണാതായത്.
അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ടാണ് വള്ളം മറിഞ്ഞത്. ഇന്ന് രാവിലെ 6.20 ഓടെ ആയിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന നാലു തൊഴിലാളികളില്‍ മൂന്നുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ ഇനിയും കണ്ടെത്തിയിട്ടില്ല. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്‌മെന്റും ബെനഡിക്റ്റിനു വേണ്ടി തിരച്ചില്‍ തുടരുകയാണ്.
Key Words: Boat Overturned, Mudalpozhi Accident, Fisherman Missing.
COMMENTS