തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കാണാതായ 13 കാരിയെ ഇന്ന് കേരള പൊലീസിന് കൈമാറും. ഇപ്പോള്‍ വിശാഖപട്ടണത്ത് ആര്‍പിഎഫ...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കാണാതായ 13 കാരിയെ ഇന്ന് കേരള പൊലീസിന് കൈമാറും. ഇപ്പോള്‍ വിശാഖപട്ടണത്ത് ആര്‍പിഎഫിന്റെ സംരക്ഷണയിലാണ് കുട്ടിയുള്ളത്. കാണാതായി 37 മണിക്കൂറിന് ശേഷമാണ് ആസാമീസ് ബാലികയെ കണ്ടെത്തിയത്.
സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ കുട്ടിയെ വിമാന മാര്‍ഗ്ഗം കേരളത്തിലെത്തിക്കാനാണ് പൊലീസ് നീക്കം. അതേസമയം, കുട്ടി തിരികെ എത്തിയതിനു ശേഷം ആസാമിലേക്ക് തിരിച്ച് പോകുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്നും അമ്മയുമായി പിണങ്ങി ഇറങ്ങിയ കുട്ടി, ട്രെയിന്‍ കയറി സ്വദേശമായ ആസാമിലേക്ക് പോകാന്‍ ശ്രമിക്കുകയായിരുന്നു.
അതേസമയം മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ ആസാമില്‍ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. വീട്ടില്‍ ഉപദ്രവം തുടര്‍ന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി.
Key Words: Assam Girl Missing Case
COMMENTS