കൊച്ചി: താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തിനുള്ളി...
കൊച്ചി: താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തിനുള്ളില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം നല്‍കിയത്.
ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
മെയ് നാലിന് പുലര്‍ച്ചെ സിബിഐ സംഘം പ്രതികളെ വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകക്കുറ്റം ചുമത്തിയാണ് ഉള്‍പ്പെടെ എട്ട് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയാണ് സിബിഐ നാല് പ്രതികളെയും കസ്റ്റഡിയില്‍ എടുത്തത്. 2023 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെടുന്നത്.
Key Words: Tanur Custodial Murder Case, Accused, Police Officers, Bail
 

 
							     
							     
							     
							    
 
 
 
 
 
COMMENTS