റിലീസിന് ഒരുങ്ങുന്നതിനിടെ പാ രഞ്ജിത് സംവിധാനം ചെയ്ത 'തങ്കലാന്‍' ചിത്രത്തിന്റെ പുതിയ ലിറിക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്ര...
റിലീസിന് ഒരുങ്ങുന്നതിനിടെ പാ രഞ്ജിത് സംവിധാനം ചെയ്ത 'തങ്കലാന്‍' ചിത്രത്തിന്റെ പുതിയ ലിറിക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തങ്കലാന്‍ വാര്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജിവി പ്രകാശ് കുമാര്‍ ആണ്. അറിവ് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ജി വി പ്രകാശും അറിവും ചേര്‍ന്നാണ്.
എന്നും വ്യത്യസ്ത കഥാപാത്രങ്ങള്‍ കൊണ്ട് കയ്യടി നേടുന്ന നടനാണ് ചിയാന്‍ വിക്രം. നടന്റെ ഡെഡിക്കേഷന്റെ വ്യത്യസ്ത തലം തൊട്ടറിഞ്ഞ സിനിമകളാണ് അന്യന്‍, ഐ, പിതാമകന്‍ തുടങ്ങിയവ. അത്തരത്തില്‍ ഒരു സിനിമയുമായി വീണ്ടും വരാനുള്ള തയ്യാറെടുപ്പിലാണ് വിക്രം ഇപ്പോള്‍. തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത വേഷത്തിലാണ് വിക്രം തങ്കലാനില്‍ എത്തുന്നതെന്ന് അപ്ഡേറ്റുകളില്‍ നിന്നും വ്യക്തമാണ്.
തങ്കലാന്‍ ഓഗസ്റ്റ് 15ന് തിയറ്ററുകളില്‍ എത്തും. ആദ്യം ജനുവരി 26ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് മാറ്റുക ആയിരുന്നു. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിക്രമിനൊപ്പം പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിക്രമിന്റെ നായികയായി ആയിട്ടാണ് പാര്‍വതി എത്തുന്നത്.
Key Words: Tangalan, Lyric Video, Movie
COMMENTS