ന്യൂഡല്‍ഹി: കൊല്‍ക്കത്ത ബലാത്സംഗ-കൊലപാതക കേസ് പരിഗണിച്ച് സുപ്രീം കോടതി വാദം കേള്‍ക്കല്‍ തുടങ്ങി. എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിലെ കാലതാമസവും കേ...
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ബലാത്സംഗ-കൊലപാതക കേസ് പരിഗണിച്ച് സുപ്രീം കോടതി വാദം കേള്‍ക്കല്‍ തുടങ്ങി. എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിലെ കാലതാമസവും കേസ് കൈകാര്യം ചെയ്യുന്നതിലെ മറ്റ് നടപടിക്രമങ്ങളിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയ പരമോന്നത കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടും ആശുപത്രിയിലെ അധികാരികളോടും കടുത്ത അതൃപ്തിയും രേഖപ്പെടുത്തി.
ഹിയറിംഗിനിടെ, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആശുപത്രിയുടെ ഭരണകൂടത്തിന്റെയും ലോക്കല്‍ പൊലീസിന്റെയും നടപടികളെക്കുറിച്ച് നിരവധി സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ചു.
മൃതദേഹം സംസ്‌കരിക്കാന്‍ വിട്ടുകൊടുത്ത് മൂന്ന് മണിക്കൂറിന് ശേഷം എന്തുകൊണ്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സുപ്രീം കോടതി ബെഞ്ച് ചോദിച്ചു.
സിബിഐ അന്വേഷിക്കുന്ന കേസില്‍ തെളിവുകളുടെ കാത്തുസൂക്ഷിക്കുന്നതിലെവീഴ്ചയും, നിയമവാഴ്ച, ആരോഗ്യ പോരവര്‍ത്തകരുടെ സുരക്ഷ, ജോലിസ്ഥലത്തെ സ്ത്രീ സുരക്ഷ തുടങ്ങിയ ഒന്നിലധികം പ്രശ്‌നങ്ങള്‍ സുപ്രീം കോടതി ഉയര്‍ത്തിക്കാട്ടി. ഇത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി. മാത്രമല്ല, ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധി പ്രതിഷേധങ്ങള്‍ നേരിടുന്ന മമതാ ബാനര്‍ജിക്ക് ഇത് കനത്ത പ്രഹരമാണ് നല്‍കുന്നത്.
കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഒരാഴ്ച മുമ്പ് അന്വേഷണം സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് കൈമാറിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച യുവതിയുടെ മാതാപിതാക്കള്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. ഈ മാസം 18നകം കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടാല്‍ കേന്ദ്ര ഏജന്‍സിയെ വിളിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് മറികടന്നായിരുന്നു ഉത്തരവ്.
Key Words: Kolkata Rape Muder, West Bengal Government, Supreme Court
COMMENTS