Supreme court about Kolkata doctor murder case
ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ഡോക്ടര്‍ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട കേസില്‍ പൊലീസിനും ബംഗാള്‍ സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. സംഭവം നടന്ന ആശുപത്രിയില്‍ ആക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി.
പൊലീസിന്റെ ഭാഗത്തുനിന്നും സമയബന്ധിതമായി നടപടി ഉണ്ടായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ സുരക്ഷ ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു ടാക്‌സ് ഫോഴ്‌സ് ഉടന്‍ രൂപീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
Keywords: Supreme court, Kolkata doctor murder case, Bengal government, Police
COMMENTS