ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട...
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
31 കാരിയായ ഡോക്ടറുടെ ശരീരത്തില്‍ വ്യാപകമായ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും എല്ലാം മരണത്തിന് മുമ്പ് ഉണ്ടായതാണെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തല, മുഖം, കഴുത്ത്, കൈകള്‍, ജനനേന്ദ്രിയങ്ങള്‍ എന്നിവയുള്‍പ്പെടെ 14ലധികം മുറിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ശ്വാസം മുട്ടിക്കുന്ന തരത്തില്‍ കൈകൊണ്ട് കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ജനനേന്ദ്രിയത്തില്‍ ഒരു ദ്രാവകത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
പിജി ട്രെയിനി ഡോക്ടറെ ആഗസ്റ്റ് 9 നാണ് ആശുപത്രി സെമിനാര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായത്. സംഭവത്തിന്റെ പിറ്റേന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസിലെ സിവില്‍ വോളന്റിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തു.
COMMENTS