രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍. എക്‌സില്‍ വൈകാരികമായ വീഡിയോയിലാണ് താന്‍ വിരമിക്കുന്നതായി താരം അറിയ...
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍. എക്‌സില്‍ വൈകാരികമായ വീഡിയോയിലാണ് താന്‍ വിരമിക്കുന്നതായി താരം അറിയിച്ചത്. കരിയറില്‍ ഉടനീളം ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും തന്റെ ആരാധകര്‍ക്കും അസോസിയേഷനുകള്‍ക്കും നന്ദി രേഖപ്പെടുത്തിയാണ് വിടപറയല്‍.
ഇടംകയ്യന്‍ ബാറ്റര്‍ ആയ ശിഖര്‍ ധവാന്‍ ടെസ്റ്റില്‍ 34 മത്സരങ്ങിലും ഏകദിനത്തില്‍ 167 മത്സരങ്ങളിലും ടി20യില്‍ 68 മത്സരങ്ങളിലും രാജ്യത്തിനായി കളിച്ചിട്ടുണ്ട്. 2022ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന പരമ്പരയിലാണ് 37 കാരനായ താരം അവസാനമായി രാജ്യത്തിനായി കളിച്ചത്. 2010ല്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്.
എന്റെ ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം അവസാനിപ്പിക്കുകയാണ്, എണ്ണമറ്റ ഓര്‍മ്മകളും നന്ദിയും ഞാന്‍ എന്നോടൊപ്പം കൊണ്ടുപോകുന്നു. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി! ജയ് ഹിന്ദ്!'', ശിഖര്‍ ധവാന്‍ എക്‌സില്‍ കുറിച്ചു.ടെസ്റ്റില്‍ 2,315 റണ്‍സും, ഏകദിനത്തില്‍ 6793 റണ്‍സും, ടി20 യില്‍ 1759 റണ്‍സും എടുത്തിട്ടുണ്ട്.
Key Words: Shikhar Dhawan, Retirement, International Cricket
COMMENTS