ബെംഗളൂരു :കര്‍ണ്ണാടകയിലെ ഷിരൂരില്‍ ദേശീയ പാതയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ രണ്ടു ദിവസത്തിനു ശേ...
ബെംഗളൂരു:കര്‍ണ്ണാടകയിലെ ഷിരൂരില്‍ ദേശീയ പാതയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ രണ്ടു ദിവസത്തിനു ശേഷം തിരച്ചില്‍ പുനരാരംഭിച്ചേക്കും. എകെഎം അഷറഫ് എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നലെ കര്‍ണാടക ചീഫ് സെക്രട്ടറിയുമായി എംഎല്‍എ കൂടിക്കാഴ്ച നടത്തി. പുഴയിലെ കുത്തൊഴുക്കിന് കുറവുണ്ടെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചു. പുഴയിലെ കുത്തൊഴുക്ക് കുറഞ്ഞാല്‍ ഈശ്വര്‍ മല്‍പെയ്ക്ക് അനുമതി നല്‍കും.
ഇപ്പോഴും പുഴയില്‍ സീറോ വിസിബിലിറ്റി ആണെന്ന് ഈശ്വര്‍ മല്‍പ്പെ പറഞ്ഞു. അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നിര്‍ദേശമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെവി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. കഴിഞ്ഞയാഴ്ച്ച തിരച്ചിലിനായി ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരില്‍ എത്തിയെങ്കിലും പുഴയിലിറങ്ങാന്‍ പൊലീസ് അനുവദിക്കാത്തതിനാല്‍ മടങ്ങുകയായിരുന്നു.
ജൂലൈ 16-ന് രാവിലെ ബെലെഗാവിയില്‍ നിന്ന് മരം കയറ്റി വരികെയാണ് അര്‍ജുന്‍ അപകടത്തില്‍പ്പെട്ടത്.
Key Words: Arjun Missing Case, Searching
COMMENTS