തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസം ഉടന്‍ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ വിദ്യ...
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസം ഉടന്‍ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ വിദ്യാഭ്യാസം പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം.
നിലവില്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കല്‍ ദുഷ്‌ക്കരമാണെന്നും താല്‍ക്കാലിക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തുന്നുണ്ട്. പാഠപുസ്തകങ്ങളുടെ പ്രിന്റിങ് ആരംഭിച്ചിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായവര്‍ക്ക് ലഭ്യമാക്കാനുള്ള കാര്യങ്ങള്‍ ചെയ്യും. ഇതിനായി മൂന്ന് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. തകര്‍ന്ന രണ്ട് സ്‌കൂളുകളും വിദ്യാഭ്യാസ വകുപ്പ് നിര്‍മിക്കുമെന്നും ടൗണ്‍ ഷിപ്പ് മാതൃകയിലായിരിക്കും നിര്‍മാണമെന്നും മന്ത്രി പറഞ്ഞു.
Key words: V Shivankutty, Wayanad Disaster, Land Slide
COMMENTS