പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് 5 നാണ് തുറക്കുക. തന്ത്രി കണ്ഠര് രാജീ...
പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് 5 നാണ് തുറക്കുക. തന്ത്രി കണ്ഠര് രാജീവര്‍ക്കൊപ്പം മകന്‍ ബ്രഹ്മദത്തനും ഇക്കുറി പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.
ചിങ്ങം ഒന്നു മുതല്‍ തന്ത്രി കുടുംബത്തിലെ ഒരു തലമുറ മാറ്റം കൂടി വരികയാണ്. താന്ത്രിക കര്‍മങ്ങളുടെ പൂര്‍ണ്ണ ചുമതല ബ്രഹ്മദത്തനെ ഏല്‍പിക്കണമെന്ന ആഗ്രഹത്തിലാണ് തന്ത്രി രാജീവര്. പൂജകളില്‍ മകന് മാര്‍ഗ നിര്‍ദേശവുമായി അദ്ദേഹവും സന്നിധാനത്തുണ്ടാകും.
Key Words: Sabarimala Temple, Chingamasa Pujas
COMMENTS