കൊച്ചി: സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ച് റബര്‍ വില. ഇന്നലെ 250 രൂപ കടന്നാണ് റെക്കോര്‍ഡിട്ടത്. ആഭ്യന്തര മാര്‍ക്കറ്റില്‍ ആര്‍ എസ് എസ് 4 ന് ...
കൊച്ചി: സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ച് റബര്‍ വില. ഇന്നലെ 250 രൂപ കടന്നാണ് റെക്കോര്‍ഡിട്ടത്. ആഭ്യന്തര മാര്‍ക്കറ്റില്‍ ആര്‍ എസ് എസ് 4 ന് കിലോയ്ക്ക് 255 രൂപ നിരക്കില്‍ വ്യാപാരം നടന്നു. കഴിഞ്ഞ ജൂണ്‍ പത്തിനാണ് റബര്‍ വില 200 രൂപ കടന്നത്. ഇന്നലെ കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ റബര്‍ ബോര്‍ഡ് വില 247 രൂപയായിരുന്നു. അഗര്‍ത്തല മാര്‍ക്കറ്റ് വില 237 രൂ പയായി ഉയര്‍ന്നു. ആഭ്യന്തര മാര്‍ക്കറ്റില്‍ റബര്‍ വരവ് കുറഞ്ഞതോടെ കമ്പനികള്‍ വിപണിയില്‍ നിന്ന് പരമാവധി ചരക്ക് ശേഖരിക്കുകയാണ്. ലാറ്റക്‌സ് വില 245 രൂപയില്‍ എത്തിയിട്ടുണ്ട്.
ഇതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന വിലയായ 243 രൂപ രേഖപ്പെടുത്തിയത് 2011 ഏപ്രില്‍ അഞ്ചിനാണ്. അന്ന് രാജ്യാന്തര വില 292.97 രൂപയായിരുന്നു. 2016 ഫെബ്രുവരിയില്‍ 91 രൂപയായി കുറഞ്ഞതാണ് 13 വര്‍ഷത്തിനിടയിലെ എറ്റവും താഴ്ന്ന വില. അതേസമയം, രാജ്യാന്തര വിലയില്‍ ഇപ്പോള്‍ വലിയ വര്‍ധന പ്രകടമാകുന്നില്ല. കഴിഞ്ഞ ദിവസം ആര്‍ എസ് എസ് 4ന് 204.63 രൂപയായിരുന്ന വില 203.94 രൂപയായി കുറഞ്ഞു.
Key Words: Rubber Price, All-Time Record
COMMENTS