Rape case against M.Mukesh MLA
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ അകപ്പെട്ട മുകേഷ് എം.എല്‍.എയെ സി.പി.എം കൈവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. മുകേഷിനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വരേണ്ടതില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.
അതേസമയം നിലവില്‍ മുകേഷിനോട് രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പള്ളിക്കും എം.വിന്‍സന്റിനും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സി.പി.എം വിഷയത്തെ നിലവില്‍ പ്രതിരോധിക്കുന്നത്.
ഇ.പി ജയരാജനുള്‍പ്പടെയുള്ള കുറച്ചുപേര്‍ മുകേഷിനെ ചെറിയ തോതില്‍ അനുകൂലിക്കുന്നുണ്ടെങ്കിലും കേന്ദ്ര നേതൃത്വമടക്കം മുകേഷിനെതിരെ രംഗത്തെത്തിയതും ശ്രദ്ധേയമാണ്.
കൊല്ലത്തെ പാര്‍ട്ടി നേതൃത്വവുമായുള്ള അകല്‍ച്ചയും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും മുകേഷിനെതിരെ ചിന്തിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കാനും സാധ്യതയുണ്ട്. അതേസമയം നിരപരാധിത്വം തെളിയിക്കാനായില്ലെങ്കില്‍ മുകേഷിന് അറസ്റ്റിലേക്ക് പോകേണ്ട സാഹചര്യവുമുണ്ടാകുവാനും സാധ്യതയുണ്ട്.
Keywords: Rape case, Mukesh MLA, CPM, Action
COMMENTS