Rahul Gandhi claims ED plans to raid against him
ന്യൂഡല്‍ഹി: തനിക്കെതിരെ റെയ്ഡിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പദ്ധതിയിട്ടതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്‌സഭയിലെ ചക്രവ്യൂഹ പരാമര്‍ശത്തിനു പിന്നാലെ തനിക്കെതിരെ റെയ്ഡ് നടത്താന്‍ പദ്ധതിയിടുന്നതായും ഇ.ഡിയില്‍ നിന്നുതന്നെയാണ് തനിക്ക് വിവരം ലഭിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി.
എന്നാല്‍ താന്‍ ഇ.ഡിക്കായി കാത്തിരിക്കുകയാണെന്നും അവര്‍ക്കായി ചായയും ബിസ്‌ക്കറ്റും റെഡിയാണെന്നും അദ്ദേഹം പരിഹസിച്ചു. ഇ.ഡിയെക്കൂടി ടാഗ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ പോസ്റ്റ്.
ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെയാണ് പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി രാജ്യം ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയിലാണെന്നും പ്രധാനമന്ത്രിനരേന്ദ്ര മോദി, അമിത് ഷാ, മോഹന്‍ ഭഗത്, അജിത് ഡോവല്‍, മുകേഷ് അംബാനി, ഗൗതം അംബാനി എന്നിവരാണ് ഇത് നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.
Keywords: Rahul Gandhi, ED, Raid, Claim
COMMENTS