പതിനഞ്ചു വര്‍ഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തെ സാന്നിധ്യമായ ആര്‍ജെ ലാവണ്യ അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രമ്യാ...
പതിനഞ്ചു വര്‍ഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തെ സാന്നിധ്യമായ ആര്‍ജെ ലാവണ്യ അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രമ്യാ സോമസുന്ദരം എന്നാണ് യഥാര്‍ത്ഥ പേര്.
ക്ലബ് എഫ് എം, റെഡ് എഫ്എം, യു.എഫ്.എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസില്‍ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായിരുന്നു. നിലവില്‍ ദുബൈ ആസ്ഥാനമായ റേഡിയോ കേരളം 1476 എഫ്എമ്മില്‍ സീനിയര്‍ റേഡിയോ ജോക്കിയാണ്.
ആഴ്ചകള്‍ക്ക് മുമ്ബ് 'ഇതും കടന്ന് പോകും' എന്ന കുറിപ്പോടെ ആര്‍.ജെ ലാവണ്യ ആശുപത്രിയില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജീവിതത്തോട് പോസിറ്റീവ് മനോഭാവം പുലര്‍ത്തിയ ലാവണ്യയുടെ വേര്‍പാടിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കള്‍. ജാസി ഗിഫ്റ്റ്, ആര്‍ ജെ അമന്‍ എന്നിവരടക്കം ലാവണ്യയെ അനുസ്മരിച്ച് കുറിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്.
Key Words: Radio Jockey Lavanya, Passed Away, Cancer
COMMENTS