Pulsar Suni bail plea in Supreme court
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 27 ലേക്ക് മാറ്റി സുപ്രീംകോടതി. നേരത്തെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കുന്നതിന് ഹൈക്കോടതി പള്‍സര്‍ സുനിക്ക് 25,000 രൂപ പിഴയിട്ടത് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.
കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്. ഹൈക്കോടതിയില്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുനി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് സുപ്രീംകോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതില്‍ എതിര്‍പ്പറിയിച്ച് ക്രൈംബ്രാഞ്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
Keywords: Supreme court, Pulsar Suni, Actress attacked case, Bail, Plea
COMMENTS