കൊച്ചി: മാധ്യമ പ്രവര്‍ത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാധ്യമ പ്...
കൊച്ചി: മാധ്യമ പ്രവര്‍ത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അവഹേളിച്ച ധര്‍മ്മജന്റെ നിലപാട് തെറ്റാണ്. തെറ്റ് ചെയ്താല്‍ സിപിഎമ്മിനെ പോലെ ന്യായീകരിക്കില്ല. തെറ്റ് ചെയ്യുന്നവരെ ന്യായീകരിക്കില്ലെന്നത് നിലപാടാണെന്നും സതീശന്‍ പറഞ്ഞു.
ചാനലില്‍ സംസാരിക്കുന്നതിനിടെ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയോടാണ് ധര്‍മ്മജന്‍ മോശമായി സംസാരിച്ചത്. ധര്‍മജന്റെ നടപടിയെ ശക്തമായി അപലപിച്ച് കെയുഡബ്ല്യൂജെ എത്തി. ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനോടാണ് ലൈവ് ടെലിഫോണ്‍ പ്രതികരണത്തില്‍ ധര്‍മജന്‍ മോശമായി പ്രതികരിച്ചത്. ധര്‍മജന്‍ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ആവശ്യപ്പെട്ടു.
Key Words: Protests, Dharmajan Bolgatti
COMMENTS