പ്രമുഖ ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളിലൊരാളും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് അന്തരിച്ചു. 55 വയസായിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ്...
പ്രമുഖ ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളിലൊരാളും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് അന്തരിച്ചു. 55 വയസായിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഇദ്ദേഹത്തിന്റെ മരണവിവരം അറിയിച്ചത്. ഇടംകൈ ബാറ്ററും വലംകയ്യന്‍ ബോളറുമായിരുന്ന തോര്‍പ്പ് ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1993 മുതല്‍ 2005 വരെ രാജ്യാന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു. 341 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 354 ലിസ്റ്റ് എ മത്സരങ്ങളും 5 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷം പരിശീലക ജോലിയില്‍ പ്രവേശിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 മുതല്‍ അഫ്ഗാനിസ്ഥാന്‍ പരിശീലകനായി ചുമതല ഏറ്റശേഷമാണ് അസുഖം സ്ഥിരീകരിച്ചത്.
Key Words: Prominent English Cricketer, Coach, Graham Thorpe, Passed Away
COMMENTS