ന്യൂഡൽഹി : മണ്ണിടിച്ചിൽ ദുരന്തമുണ്ടായ വയനാട്ടിലെ ചൂരൽമല പ്രദേശത്ത് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി തയ്യാറെടുക്കുന്നു. പ്രധാനമന്ത്രി...
ന്യൂഡൽഹി : മണ്ണിടിച്ചിൽ ദുരന്തമുണ്ടായ വയനാട്ടിലെ ചൂരൽമല പ്രദേശത്ത് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി തയ്യാറെടുക്കുന്നു.
പ്രധാനമന്ത്രി ശനിയാഴ്ച മേപ്പാടിയിൽ എത്തുമെന്നാണ് അനൗദ്യോഗിക വിവരം.
ഇതുസംബന്ധിച്ച അറിയിപ്പ് ഒന്നുംതന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് വന്നിട്ടില്ല.
എന്നാൽ, സംസ്ഥാന ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും പ്രധാനമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടിരുന്നു.
ശനിയാഴ്ച വിമാനത്തിൽ കോഴിക്കോട് എത്തിയശേഷം അവിടെ നിന്ന് റോഡ് മാർഗ്ഗം വയനാട്ടിലെത്താനാണ് ആലോചനയെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
COMMENTS