ന്യൂഡല്‍ഹി: ഓഗസ്റ്റ് 26ന് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവാജി മഹാരാജ് പ്രതിമ തകര്‍ന്ന സംഭവത്തില്‍ ക്ഷമാപണം നടത്തി പ്രധാനമന്ത്രി ന...
ന്യൂഡല്‍ഹി: ഓഗസ്റ്റ് 26ന് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവാജി മഹാരാജ് പ്രതിമ തകര്‍ന്ന സംഭവത്തില്‍ ക്ഷമാപണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രംഗത്തെത്തി.
'ഛത്രപതി ശിവാജി മഹാരാജ് നമുക്ക് വെറുമൊരു പേരല്ല, ഇന്ന് ഞാന്‍ എന്റെ തല കുനിച്ച് എന്റെ ദൈവമായ ഛത്രപതി ശിവജി മഹാരാജിനോട് മാപ്പ് ചോദിക്കുന്നു'. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഖേദ പ്രകടനം.
'ഛത്രപതി ശിവാജി മഹാരാജിനെ തങ്ങളുടെ ദൈവമായി കണക്കാക്കുകയും ആഴത്തില്‍ വേദനിക്കുകയും ചെയ്യുന്നവരോട് ഞാന്‍ തല കുനിച്ച് അവരോട് മാപ്പ് ചോദിക്കുന്നു. നമ്മുടെ മൂല്യങ്ങള്‍ വ്യത്യസ്തമാണ്. നമുക്ക് നമ്മുടെ ദൈവത്തേക്കാള്‍ വലുതായി ഒന്നുമില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: Prime Minister, Apology, Chhatrapati Shivaji Maharaj Statue
COMMENTS