Police take action against actor Siddique on rape case
തിരുവനന്തപുരം: നടന്‍ സിദ്ദിക്കിനെതിരായ യുവ നടിയുടെ ബലാത്സംഗ പരാതിയില്‍ നടപടി ആരംഭിച്ച് അന്വേഷണസംഘം. പരാതിക്കാരിയുടെ മൊഴിയെടുക്കല്‍ തുടങ്ങി. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വഞ്ചിയൂര്‍ സഖിയില്‍ വച്ചാണ് പരാതിക്കാരിയായ യുവനടിയുടെ മൊഴി രേഖപ്പെടുത്തുന്നത്.
ഇന്നു രാവിലെ കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ അന്വേഷണ സംഘത്തിന്റെ തിടുക്കപ്പെട്ട് നടപടിയിലേക്ക് കടക്കുകയായിരുന്നു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് 2016 ല്‍ സിനിമാ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി സിദ്ദിക്ക് ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
ഇതേതുടര്‍ന്ന് ആ സമയത്ത് സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചിരുന്നോ, ആ സമയത്ത് സിദ്ദിക്കിന്റെ സിനിമാ പ്രിവ്യൂ നിള തിയറ്ററില്‍ വെച്ച് നടന്നിരുന്നോ തുടങ്ങിയ കാര്യങ്ങളടക്കം അന്വേഷിക്കേണ്ടതുണ്ട്.
ഈ സമയത്തെ സിസിടിവി റെക്കോര്‍ഡുകള്‍ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ സാഹചര്യ തെളിവുകളകടക്കം അന്വേഷണ സംഘം പരിശോധിക്കും.
അതേസമയം ബലാത്സംഗകുറ്റമടക്കം ചുമത്തി കേസെടുത്ത സാഹചര്യത്തില്‍ സിദ്ദിഖ് ജാമ്യത്തിന് ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ട്. ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണ് സിദ്ദിഖിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Keywords: Siddique, Rape case, Police, Thiruvananthapuram
COMMENTS