സാവോ പോളോ : ബ്രസീലിൽ യാത്രാവിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് 62 പേർ മരിച്ചു. മരിച്ചവരെല്ലാം തന്നെ വിമാനത്തിലെ യാത്രികരായിരുന്നു. പ്രദേശവാസ...
സാവോ പോളോ : ബ്രസീലിൽ യാത്രാവിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് 62 പേർ മരിച്ചു. മരിച്ചവരെല്ലാം തന്നെ വിമാനത്തിലെ യാത്രികരായിരുന്നു. പ്രദേശവാസികൾക്ക് ജീവഹാനി ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അപകടകാരണം വ്യക്തമായിട്ടില്ല. 58 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പരാന സംസ്ഥാനത്തെ കസ്കവെലിയിൽ നിന്ന് സാവപോളോയിലേക്ക് പോവുകയായിരുന്നു എ ടി ആർ 72 -500 വിമാനം.
സാപോ പോളോയിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് ദുരന്തമുണ്ടായത്. ആകാശത്തു നിന്ന് വിമാനം കുത്തനെ താഴേക്ക് വീഴുന്നതിന്റെയും തീപിടിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇവിടെ ഒരു പാർപ്പിട സമുച്ചയത്തിനു മുകളിലേക്കാണ് വിമാനം വീണത്. നിരവധി വീടുകൾക്ക് കേടുപാട് ഉണ്ടായിട്ടുണ്ട്.
ഏറെ ദുഃഖിപ്പിക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും കാരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ബ്രസീൽ പ്രസിഡൻറ് ലൂയിസ് ലുല ഡാ സിൽവ പറഞ്ഞു.
ദുരന്ത കാരണം വ്യക്തമായിട്ടില്ലെന്ന് വിമാനത്തിൻറെ ഉടമകളായ വോപാസ് എയർലൈൻ അധികൃതർ അറിയിച്ചു. എയർ ബസ്സിന് കൂടി പങ്കാളിത്തമുള്ള കമ്പനിയാണിത്.
Keywords Brazil plane crash, Savo Polo
COMMENTS