കണ്ണൂര്‍: കണ്ണൂരിലൊരുങ്ങുന്ന വമ്പന്‍ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ധര്‍മ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജില്‍ നടക്ക...
കണ്ണൂര്‍: കണ്ണൂരിലൊരുങ്ങുന്ന വമ്പന്‍ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ധര്‍മ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജില്‍ നടക്കും. 285 കോടി ചിലവിട്ട് 12 ഏക്കറില്‍ ഒരുങ്ങുന്ന വിദ്യാഭ്യാസ സമുച്ചയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഏകോപനച്ചുമതല ഐ എച്ച് ആര്‍ ഡിക്കും നിര്‍മ്മാണ മേല്‍നോട്ടം കെ എസ് ഐ ടി ഐ എല്ലിനുമാണ്.
പോളിടെക്നിക് കോളേജ്, ഐ എച്ച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ഐ ടി ഐ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, സിവില്‍ സര്‍വ്വീസ് അക്കാഡമി എന്നിവയാണ് ഈ വിദ്യാഭ്യാസ സമുച്ചയത്തിലുള്ളത്. അതിഥി മന്ദിരം, കാന്റീന്‍, ഓഡിറ്റോറിയം, പൊതുകളി സ്ഥലം, ഹോസ്റ്റല്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്നുണ്ട്.
Key Words: Pinarai Education Hub, Pinarayi Vijayan
COMMENTS