കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരത്തിന്റെ ജയം ചോദ്യം ചേയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. നജീബ് കാന്തപുരത്തിന് എംഎ...
കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരത്തിന്റെ ജയം ചോദ്യം ചേയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. നജീബ് കാന്തപുരത്തിന് എംഎല്‍എയായി തുടരാം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
340 പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയില്ലെന്നായിരുന്നു കെ പി മുഹമ്മദ് മുസ്തഫയുടെ പരാതി. പ്രിസൈഡിംഗ് ഓഫീസര്‍ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം. അപാകതകള്‍ ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥന്‍ ബാലറ്റ് കവറില്‍ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി കെ പി മുഹമ്മദ് മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തി. ഈ പെട്ടികള്‍ പിന്നീട് ഹൈക്കോടതിയില്‍ എത്തിച്ച് പരിശോധിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
Key Words: Perinthalmanna Assembly Election Case, Njeeb Kanthapuran
COMMENTS