കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി പറഞ്ഞാല്‍ കേസെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. കോടതി ആവശ്യപ്പെട്ട് എല്ലാ വിവരങ്ങളും ലഭ്യ...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി പറഞ്ഞാല്‍ കേസെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. കോടതി ആവശ്യപ്പെട്ട് എല്ലാ വിവരങ്ങളും ലഭ്യമാക്കുമെന്നും കോടതിയുടെ തീരുമാനം എന്തായാലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതി ലഭിക്കാതെയും കേസെടുക്കാനാകുമെന്ന കെ.എന്‍.ബാലഗോപാലിന്റെ പ്രസ്താവനയെ പോസിറ്റീവായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സിനിമ കോണ്‍ക്ലേവ് വിഷയത്തില്‍ മന്ത്രി നിലപാട് വിശദീകരിച്ചു. കോണ്‍ക്ലേവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രം അല്ല ചര്‍ച്ച ചെയ്യുന്നതെന്നും സിനിമയിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഉണ്ടാകുമെന്ന് ഡബ്ല്യുസിസിയുടെ ആശങ്കകള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തിയുള്ള ചര്‍ച്ചയാണോ കോണ്‍ക്ലേവ് എന്ന നടി പാര്‍വതി തിരുവോത്തിന്റെ ആരോപണം തെറ്റിദ്ധാരണയെ തുടര്‍ന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി നിര്‍ദേശം സര്‍ക്കാര്‍ പൂര്‍ണമായും പാലിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍.
മുഴുവന്‍ രേഖകളും കോടതിയില്‍ നല്‍കും. സര്‍ക്കാരിന് ഇതില്‍ ഇന്നും മറയ്ക്കാനില്ല. റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ഹേമയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് വിവരാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണ്ട എന്ന് ആദ്യം തീരുമാനിച്ചത്.
Key Words: Parvathy, Minister Saji Cherian
COMMENTS