പാരീസ് ഒളിമ്പിക്സ് പുരുഷ ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെതിരേ ഇന്ത്യക്ക് ജയം. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടി. മലയാളി താ...
പാരീസ് ഒളിമ്പിക്സ് പുരുഷ ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെതിരേ ഇന്ത്യക്ക് ജയം. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടി. മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ കിടിലന്‍ സേവുകളാണ് ഇന്ത്യക്ക് രക്ഷയായത്.
നിശ്ചിത സമയത്തിനകത്തെ മികവ് ശ്രീജേഷ് ഷൂട്ടൗട്ടിലും തുടര്‍ന്നതോടെ ഇന്ത്യ വിജയത്തിലെത്തി. ഷൂട്ടൗട്ടില്‍ ബ്രിട്ടന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ തടഞ്ഞിട്ടതാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഇന്ത്യ 4-2ന് വിജയിക്കുകയായിരുന്നു. സെമിയില്‍ ജര്‍മനിയെയോ അര്‍ജിന്റീനയെയോ ആയിരിക്കും ഇന്ത്യക്ക് നേരിടേണ്ടിവരിക.
Key Words: Paris Olympics, India, Hockey quarter-finals
COMMENTS