Paris olympics games: India's Swapnil Kusale wins bronze
പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ കൂടി സ്വന്തമാക്കി ഇന്ത്യ. ആറാം ദിനത്തില്‍ ഷൂട്ടിങ്ങില്‍ വെങ്കല മെഡലാണ് ഇന്ത്യ സ്വന്തമാക്കിയത്. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുശാലെയാണ് മെഡല്‍ സ്വന്തമാക്കിയത്. ഇന്ത്യയുടെ മൂന്നാം വെങ്കല മെഡലാണ് ഇത്.
ഈ ഇനത്തില്‍ ചൈന സ്വര്‍ണ്ണവും യുക്രെയിന്‍ വെള്ളിയും നേടി. ഇതോടെ പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യാക്കാരനെന്ന ബഹമതി സ്വപ്‌നില്‍ കുശാലെ സ്വന്തമാക്കി.
Keywords: Paris olympics, India, Swapnil Kusale, Bronze
COMMENTS