ന്യൂഡൽഹി : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി ഗോപാലൻ ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ന് വെളുപ്പിന് ഡൽഹിയിൽ വിമാനമിറങ്ങിയ ഇയാളെ അധി...
ന്യൂഡൽഹി : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി ഗോപാലൻ ഇന്ത്യയിൽ തിരിച്ചെത്തി.
ഇന്ന് വെളുപ്പിന് ഡൽഹിയിൽ വിമാനമിറങ്ങിയ ഇയാളെ അധികൃതർ തടഞ്ഞു വച്ചു വെങ്കിലും പിന്നീട് വിട്ടയച്ചു.
രാഹുലിന്റെ പേരിൽ ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാലാണ് തടഞ്ഞുവെച്ചത്. ഡൽഹി വിമാനത്താവള അധികൃതർ പന്തീരാങ്കാവ് പൊലീസുമായി ബന്ധപ്പെട്ടപ്പോൾ ഇയാളെ തടഞ്ഞു വയ്ക്കേണ്ടതില്ലെന്ന അഭിപ്രായമാണ് ലഭിച്ചത്. തുടർന്നാണ് വിട്ടയച്ചത്.
എറണാകുളം ജില്ലയിലെ വടക്കേക്കര സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് രാഹുലിനെതിരെ ഗാർഹിക പീഡന കേസെടുത്തത്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്.
എന്നാൽ, രാഹുൽ നിരപരാധിയാണെന്നും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഗാർഹിക പീഡനം ആരോപിച്ചതെന്നും യുവതി പിന്നീട് പറഞ്ഞിരുന്നു. ഇതോടെ കേസെടുത്തു പൊലീസ് വെട്ടിലാവുകയും ചെയ്തിരുന്നു.
ഇതു സംബന്ധിച്ച കേസ് ഈ മാസം 14ന് ഹൈക്കോടതി പരിഗണിക്കുകയാണ്. അന്ന് നേരിട്ട് ഹാജരാകാൻ രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
Keywords : Rahul P Gopalan, domestic violence, Kozhikode, Panthirankavu
COMMENTS