One dead body found in Shirur
ഷിരൂര്‍: ഷിരൂര്‍ ഹോന്നവാര കടലില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് കാലില്‍ വല കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ഗംഗാവലി പുഴ ഒഴുകിച്ചേരുന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം കഴിഞ്ഞ ദിവസം പ്രദേശത്തു നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു.
ഷിരൂര്‍ മണ്ണിടിച്ചില്‍പ്പെട്ട ആരുടെയെങ്കിലും മൃതദേഹമാണോയെന്നറിയാന്‍ കരയിലെത്തിച്ചെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Keywords: Shirur, Dead body, Sea, Fishermen


COMMENTS