ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ നാട്ടിലേക്കുള്ള മടക്കം വൈകും. പാരീസില്‍ നിന്നും നീരജ് ജര്‍മ്മനിയിലേക്ക് പോയി. ഞരമ്പ...
ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ നാട്ടിലേക്കുള്ള മടക്കം വൈകും. പാരീസില്‍ നിന്നും നീരജ് ജര്‍മ്മനിയിലേക്ക് പോയി. ഞരമ്പിന് പരിക്കേറ്റതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായാണ് നീരജിന്റെ യാത്ര. ഡയമണ്ട് ലീഗുകള്‍ ഉള്‍പ്പെടെ വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി നീരജ് ഒരു മാസത്തോളം ജര്‍മ്മനിയില്‍ ചെലവഴിക്കും.
ചികിത്സയുടെ ഭാഗമായി ഒരു മാസത്തിലേറെ ജര്‍മ്മനിയില്‍ തുടരുമെന്നും നീരജ് ചോപ്രയുടെ അമ്മാവന്‍ ഭീം ചോപ്രയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഞരമ്പില്‍ വേദനയുണ്ടാക്കുന്ന ഹെര്‍ണിയയുമായി മല്ലിടുകയാണ് നീരജ് ചോപ്ര.
Key Words: Neeraj Chopra, Germany, Treatment
COMMENTS