തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിന് സാക്ഷ്യം വഹിച്ച വയനാടിന്റെ കരം പിടിച്ച് താരദമ്പതികള്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും. ഉരുള...
തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിന് സാക്ഷ്യം വഹിച്ച വയനാടിന്റെ കരം പിടിച്ച് താരദമ്പതികള്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും. ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നിരവധി പ്രമുഖര്‍ രംഗത്തെത്തിയപ്പോള്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവര്‍ തുക കൈമാറിയ വിവരം അറിയിച്ചത്. ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്ന കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. വയനാട്ടിലെ ജനങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ വേദനിപ്പിക്കുന്നുവെന്നും ഇത്തരം വേളകളില്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിക്കുന്നുവെന്നും വിഘ്‌നേഷ് കുറിച്ചു. ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞങ്ങള്‍ 20,00,000 രൂപ (ഇരുപത് ലക്ഷം രൂപ മാത്രം) വിനീതമായി സംഭാവന ചെയ്യുന്നുവെന്നും ഇത് ബാധിത കുടുംബങ്ങളുടെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ സഹായവുമെന്നും കുറിപ്പിലുണ്ട്.
മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, മോഹന്‍ലാല്‍, ടൊവിനോ, ഫഹദ് ഫാസില്‍, നസ്രിയ, ആസിഫ് അലി, ടൊവിനോ, പേളി മാണിയും ശ്രീനിഷും അടക്കം സംഭാവന നല്‍കി രംഗത്തെത്തിയിരുന്നു. തമിഴ് താരങ്ങളായ ചിയാന്‍ വിക്രം, സൂര്യ, ജ്യോതിക, കാര്‍ത്തി, രശ്മിക മന്ദാന എന്നിവര്‍ ഇതിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
Key Words: Nayanthara, Vignesh Shivan, Wayanad Landslide
COMMENTS